തിരുവനന്തപുരം – കേരളവർമ കോളജിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇടപെട്ടുവെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ലാത്തിചാർജിൽ നിരവധി പേർക്ക് പരുക്കേറ്റു. ഒരു വിദ്യാർത്ഥിനിയുടെ മുഖത്ത് ഗുരുതര പരുക്കേറ്റു. മറ്റൊരു വിദ്യാർത്ഥിയുടെ തലയ്ക്കും പരുക്കേറ്റു. സംഘർഷ സ്ഥലത്ത് പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. 
 വിദ്യാർത്ഥികളെ തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു നാളെ സംസ്ഥാന വ്യാപകമായി വിധ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നഗരത്തിൽ കെ.എസ്.യു പ്രവർത്തകരും പോലീസും തമ്മിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടി. പലേടത്തും റോഡ് ഉപരോധവും സംഘർഷാവസ്ഥയും തുടരുകയാണ്. പ്രതിഷേധക്കാർ കേരളീയം ഫ്‌ളക്‌സുകൾ തകർക്കുകയും പി.പി ചിത്തരഞ്ജൻ എം.എൽ.എയുടെ വാഹനം തടയുകയുമുണ്ടായി. സംഭവത്തിൽ മൂന്ന് കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്കു മാറ്റി. നിരവധി പേർക്കെതിരെ കള്ളക്കേസെടുത്തും ആക്രമണങ്ങൾ അഴിച്ചുവിട്ടും പോലീസ് നരനായാട്ടാണ് നടത്തുന്നതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.
2023 November 6Keralaksu marchpoliceEducation Bandhtitle_en: Conflict in KSU March; Kerala education bandh tomorrow

By admin

Leave a Reply

Your email address will not be published. Required fields are marked *