കുവൈറ്റ്: കുവൈത്തില്‍ കാണാതായ പാലക്കാട് തൃത്താല സ്വദേശി പൊലീസ് കസ്റ്റഡിയില്‍. സ്‌പോണ്‍സര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ക്രൈം ഡിട്ടക്റ്റീവ് വിഭാഗമാണ് ഇദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ സമീര്‍ മണ്ണാര്‍ക്കാട് സത്യം ഓണലൈനോട് പറഞ്ഞത്.
പാലക്കാട് തൃത്താല പട്ടിത്തറ മമ്പുള്ളിഞ്ഞാലില്‍ അബ്ദുല്‍ ഖാദിറിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായത്. തുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരും സുഹൃത്തുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ അബ്ദുള്‍ ഖാദറിന്റെ സ്‌പോണ്‍സര്‍ ആദ്യം ഇദ്ദേഹം നാട്ടില്‍ പോയെന്നും പിന്നീട് ട്രാഫിക് നിയമ ലംഘനത്തിന് പോലിസ് അറസ്റ്റ് ചെയ്തെന്നും ബന്ധപെട്ടവരെ ധരിപ്പിച്ചു.
എന്നാല്‍ എംബസി അടക്കമുള്ളവരുടെ അന്വേഷണത്തില്‍ ഞായറാഴ്ച വൈകുന്നേരം വരെ അത്തരത്തില്‍ ഒരാളെ പോലിസ് കസ്റ്റഡിയില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ഏറെ വൈകി കാപിറ്റല്‍ ഗവര്‍ണര്‍ണറേറ്റിലെ ഒരു പോലിസ് സ്റ്റേഷനില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.