മലപ്പുറം: തിരൂരില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിയില്‍ നിന്ന് കോഴിത്തല കണ്ടെത്തി. ഏഴൂര്‍ പി.സി. പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപിക വാങ്ങിയ ബിരിയാണിയിലാണ് കോഴിത്തല കണ്ടെത്തിയത്. സംഭവത്തെത്തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു.
മുത്തൂരിലെ ഹോട്ടലില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ഇവര്‍ നാലു ബിരിയാണി ഓര്‍ഡര്‍ ചെയ്തത്. രണ്ട് ബിരിയാണി കുട്ടികള്‍ കഴിച്ചിരുന്നു. പിന്നീട് മൂന്നാമത്തെ കവര്‍ തുറന്നപ്പോഴാണ് കോഴിത്തല കണ്ടത്. ഉടന്‍ തന്നെ തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പരാതി നല്‍കുകയായിരുന്നു.
ഭക്ഷ്യസുരക്ഷ എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം.എന്‍. ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലില്‍ പരിശോധന നടത്തി. തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു.