ജിദ്ദ: ഒ ഐ സി സി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ ജിദ്ദ സീസൺസ് ഹോട്ടലിൽ കൂടിയ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പ്രസിഡന്റ് അനിൽ കുമാർ പത്തനംതിട്ട സമർപ്പിച്ച പാനലിനു അംഗീകാരം നൽകി. യോഗത്തിൽ അംഗസംഖ്യയുടെ എഴുപത് ശതമാനം പങ്കെടുത്തു.
പുതിയ പ്രസിഡന്റ് അയൂബ് ഖാൻ പന്തളം, ജനറൽ സെക്രട്ടറി ജോർജ്ജ് വറുഗീസ് പന്തളം, ഖജാൻജി ഷറഫ് പത്തനംതിട്ട എന്നിവരെ യും മറ്റുഭാരവാഹികളായി സിയാദ് അബ്ദുള്ള പടുതോട്, എബി കെ ചെറിയാൻ മാത്തൂർ, സൈമൺ വർഗീസ്. വൈസ് പ്രസിഡന്റ്‌മാർ റാഫി ചിറ്റാർ, സുജു തേവരുപറമ്പിൽ, ജനറൽ സെക്രട്ടറിമാർ; ജോബി ടി ബേബി, ജോസഫ് നേടിയവിള, സജി ജോർജ്ജ് കുറുങ്ങാട്ടു,നവാസ് ഖാൻ ചിറ്റാർ,സാബു ഇടിക്കുള അടൂർ, ലിജു രാജു ഏനാത്ത് ജോയിന്റ് സെക്രട്ടറിമാർ; ബിനു ദിവാകരൻ, ജോയിന്റ് ഖജാൻജി; അലി ആസിഫ് മോൻ ഓഡിറ്റർ; വിലാസ് അടൂർ, ചാക്കോ കുരുവിള, ഷിജോയ് പി. ജോസഫ്, സന്തോഷ് കുമാർ, അയൂബ് പത്തനംതിട്ട, ഹാരീസ് വകയാർ, ലിലു ബാബു, ബിജി സജി, സൈനഅലി, ശബാന നൗഷാദ്, ആശ വർഗീസ്, ജിജസുജു തേവരുപറമ്പിൽ,എന്നിവർ എക്സ്സിക്യൂട്ടീവ് അംഗങ്ങൾ റീജണൽ കമ്മറ്റിയിലേക്ക് അനിൽ കുമാർ പത്തനംതിട്ട, അലി തേക്കുതോട്, നൗഷാദ് അടൂർ, മനോജ് മാത്യു അടൂർ, വർഗീസ് ഡാനിയൽ എന്നിവരേയും തെരഞ്ഞെടുത്തു.
വരണാധികാരികളായി മുജീബ് മൂത്തേടുത്തു പാലക്കാട്. അനിൽ മുഹമ്മദ്, ഷെരിഫ് അറക്കൽ എന്നിവർ പങ്കെടുത്തു. റീജണൽ പ്രസിഡന്റ് കെ ടി എ മുനീർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു .
അനിൽ കുമാർ പത്തനംതിട്ട അദ്ധ്യക്ഷൻ ആയിരുന്നു സീനിയർ നേതാക്കൻ മാരായ അലി തേക്കു തോട്, നൗഷാദ് അടൂർ, മനോജ് മാത്യു അടൂർ,വിലാസ് അടൂർ എന്നിവർ സംസാരിച്ചു
അയൂബ് ഖാൻ പന്തളം സ്വാഗതവും ജോർജ് വർഗീസ് പന്തളം നന്ദിയും പറഞ്ഞു. ചടങ്ങിൽ യൂത്ത് കോൺഗ്രസ് സൗദിഘടകം അംഗങ്ങൾ ആയ പത്തനംതിട്ട യുടെ ആശ വർഗീസ്, ജിജസുജു തേവരുപറമ്പലിനെ ആദരിക്കുകയും ചെയ്തു.