എടത്തനാട്ടുകര:സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറോക്കോട്ടിൽ എടത്തനാട്ടുകരയിൽ ആരംഭിക്കുന്ന എലൈറ്റ് ഫുട്ബോൾ അക്കാദമിയിൽ കളി പഠിക്കാൻ കാപ്പുപറമ്പ് നൂണപ്പാടം യാഫ ക്ലബ്ബിൽ നിന്നും 9 കുരുന്നുകൾ.ക്ലബ്ബ്, അക്കാദമിയിലേക്ക് തിരഞ്ഞെടുത്ത 9 കുട്ടികളുടെയും എല്ലാ ചെലവുകളും ക്ലബ്ബ് തന്നെ വഹിക്കും.
എലൈറ്റ് ഫുട്ബോൾ അക്കാദമി സ്ഥാപകൻ മുഹമ്മദ് പാറോക്കോട്ടിലിൽ നിന്നും കുട്ടികൾക്കുള്ള ജേഴ്സി ക്ലബ്ബ് പ്രസിഡണ്ട് മുസ്തഫ ചുങ്കൻ ഏറ്റുവാങ്ങി,ക്ലബ്ബ് ഭാരവാഹികളായ സന്ദീപ്,വിഷ്ണു,ശിഹാബ്, അക്കാദമിയിലേക്ക് തിരഞ്ഞെടുത്ത വിശാഖ്,ഫിനാസ്,ശരത്,ഷിനാൻ, രിഫാൻ,സിൻസാദ്,ഡാനിഷ്,സിനാൻ, ഷിമിൽ എന്നിവർ സംബന്ധിച്ചു