പലസ്തീൻ ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കുവാനുള്ള സിപിഎമ്മിന്റെ ക്ഷണം സ്വീകരിച്ച് സമസ്ത. ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുക്കാവ്‌‍ പ്രതിനിധിയെ അയയ്ക്കുമെന്നും സമസ്ത അറിയിച്ചു. പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള പരിപാടികളെല്ലാം വിജയിക്കേണ്ടതുണ്ട്. എന്നതാണ് ക്ഷണം സ്വീകരിച്ചതിനു പിന്നിലെ കാരണം എന്നും സമസ്ത വ്ക്തമാക്കി.
സിപിഎം റാലിയിൽ പങ്കെടുക്കുന്നതിൽ സമസ്തയ്ക്ക് സാങ്കേതിക തടസങ്ങൾ ഇല്ല. റാലിയിൽ സമസ്ത പങ്കെടുക്കണമെന്നാണ് ലീഗിന്റെയും അഭിപ്രായമെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായി മാധ്യമങ്ങളോട് പറഞ്ഞു.
പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകത്ത് നടക്കുന്ന റാലികളും, പ്രതിഷേധങ്ങലുമെല്ലാം തന്നെ വിജയിക്കേണ്ടതുണ്ടെന്നും ഏക സിവനിൽ കോഡുപോലെ എല്ലാ മതസംഘടനകളും ഒരുമിച്ച് നിൽക്കേണ്ട വിഷയമാണിതെന്നും നാസർ ഫൈസി പറഞ്ഞു. പരിപാടിയിലേക്ക് ക്ഷണിച്ചതിന് സിപിമ്മിന് നന്ദിപറഞ്ഞുകൊണ്ട് മുസ്ലീം ലീഗ് ക്ഷണം നിരസിച്ചിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *