ഹൈദരാബാദ് : നവംബർ 30-ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ കടുത്ത മത്സരത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. തെലങ്കാന മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടിപിസിസി) പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി മത്സരിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു. കാമറെഡ്ഡി മണ്ഡലത്തിൽ ആണ് തിരുവനന്തപുരം തമ്മിലുള്ള മത്സരം അരങ്ങേറുക.
എഐസിസി ചുമതലയുള്ള നേതാവ് മണിക്‌റാവു താക്കറെ ശനിയാഴ്ച ഗാന്ധിഭവനിൽ വെച്ച് മുതിർന്ന കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഈ സുപ്രധാന തീരുമാനമെടുത്തതായി അറിയിച്ചു. കാമറെഡ്ഡിയിൽ നിന്ന് രേവന്ത് നാമനിർദേശ പത്രിക സമർപ്പിക്കുമെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.
രേവന്ത് റെഡ്ഡി കൂടി രംഗത്ത് എത്തുന്നതോടെ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും കെ സി ആറിന് പ്രമുഖ നേതാക്കളെ നേരിടേണ്ട അവസ്ഥയാണ്. കാമറെഡ്ഡിയെ കൂടാതെ ചന്ദ്രശഖര്‍ റാവു മത്സരിക്കുന്ന ഗ്വാജെല്‍ മണ്ഡലത്തില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ എട്ടാല ചന്ദ്രശേഖര്‍ റാവുവാണ് കെ സി ആറിനെതിരെ മത്സരിക്കുന്നത്.