കുവൈത്തില്‍ സ്വദേശി വീട്ടില്‍ ഡ്രൈവറായി ജോലിയില്‍ ചെയ്തു വരികയായിരുന്ന പാലക്കാട് പട്ടിത്തറ സ്വദേശിയെയാണ് കഴിഞ്ഞ ആഴ്ച മുതല്‍ കാണാതായത്. വിവരങ്ങള്‍ ഒന്നുമില്ലാത ബന്ധുക്കള്‍ എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യത്തിലാണ്. ദിവസവും വീട്ടിലേക്ക് വിളിക്കാറുള്ള അബ്ദുള്‍ കാദറിനെ കുറിച്ചു ഇത് വരെയും വിവരങ്ങള്‍ ഒന്നും ഇല്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലും മറ്റും അബ്ദുല്‍ഖാദറിനെ കണ്ടെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. കൂടാതെ സ്‌പോണ്‍സര്‍ എന്ന് പറയപ്പെടുന്ന ഒരു സ്വദേശിയുടെ ഓഡിയോ ക്ലിപ്പും പ്രചരിച്ചിരുന്നു. എന്നാല്‍ അബ്ദുല്‍ കാദറിന്റെ സ്‌പോണ്‍സര്‍ വാഹന നിയമലംഘത്തിന് പിടിക്കപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. അതേസമയം കുവൈത്തിലെ പോലിസ് സ്റ്റേഷനിലോ ഡിപ്പോര്‍ട്ടേഷന്‍ ജയിലിലോ മറ്റോ ഇദ്ദേഹം ഇല്ല എന്നാണ് അധികൃതര്‍ നല്‍കുന്നവിശദീകരണം.