‘കെജിഎഫ്’ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക അവിനാഷ്. ഇപ്പോഴിതാ തന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് നടി. തന്റെ പേരിൽ സിം കാർഡ് എടുത്ത് നിരവധി പേർക്ക് മോശം സന്ദേശമയച്ചുവെന്ന് പരാതിയിൽ പറയുന്നു. ആധാർ കാർഡ് മറ്റെല്ലാ രേഖകളും പോലെ ശ്രദ്ധയോടെ സംരക്ഷിക്കണമെന്നും അല്ലെങ്കിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും താരം പറയുന്നു.
മാളവികയുടെ വാക്കുകൾ ഇങ്ങനെ ‘ഇങ്ങനെയൊരു സിം കാർഡ് എടുത്തിട്ടില്ലെന്ന് ഞാൻ വ്യക്തമായി ട്രായ് അധികൃതരോട് പറഞ്ഞു. പിന്നീടവർ ഒരു പോലീസ് ഉദ്യോഗസ്ഥനുമായി എന്നെ ബന്ധപ്പെടുത്തി. അയാൾ എന്നോട് തീരെ സഹതാപം കാട്ടിയില്ല. ട്രായ്യിൽ നിന്നുള്ള വിവരങ്ങൾ ബോധിപ്പിച്ചിട്ടും പരാതി നൽകാൻ മുംബൈയിലേക്ക് ചെല്ലണമെന്നാണ് പറഞ്ഞത്.
മുംബൈയിലേക്ക് നേരിട്ട് വരാനാവില്ലെന്ന് പറഞ്ഞപ്പോൾ സ്‌കൈപ്പ് കോളിൽ വരാനാണ് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. ഇത് അനുസരിച്ച് ഞാൻ അദ്ദേഹത്തെ സ്‌കൈപ്പിൽ ബന്ധപ്പെട്ടു. എന്നെ കണ്ടതും കെജിഎഫിൽ അഭിനയിച്ച നടിയാണ് ഞാനെന്ന് ആ പോലീസുകാരൻ തിരിച്ചറിഞ്ഞു.അയാൾ സ്വയം പരിചയപ്പെടുത്തുകയും എന്റെ മൊഴി ഓൺലൈനായി രേഖപ്പെടുത്തുകയും ചെയ്തു. 
മൊഴി കോടതിയിൽ സമർപ്പിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു’ എന്നാണ് മാളവിക പറയുന്നത്. ആധാർ ഒരു പാസ്‌പോർട്ട് പോലെയോ മറ്റേതെങ്കിലും രേഖയെപ്പോലെയോ പ്രധാനമാണെന്നും നടി പറയുന്നുണ്ട്. ആധാറും അത്രമേൽ ശ്രദ്ധയോടെ സംരക്ഷിക്കപ്പെടണം എന്നതാണ് ഈ സംഭവത്തിൽ നിന്നുമുള്ള തന്റെ പഠനം. പൗരന്മാർ എന്ന നിലയിൽ ആധാറിന് ഗൗരവതരമായ ശ്രദ്ധ കൊടുത്തിട്ടില്ല എന്നാണ് താൻ മനസിലാക്കുന്നത് എന്നും മാളവിക കൂട്ടിച്ചേർത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *