കൊച്ചി: പ്രണയത്തിനു മുന്നിൽ ജാതിയോ മതവോ പ്രായമോ എന്നും പ്രശ്നമല്ല. രാജേഷും സജ്നയും തങ്ങളുടെ പ്രണയം സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ജന്മനാ അരയ്ക്ക് കീഴേയ്ക്ക് തളർന്നു കിടക്കുന്ന സജ്‌ന ഇന്ന് രാജേഷിന്റെ ഭാര്യയാണ്. എട്ടുവർഷത്തെ സംഭവ ബഹുലമായ പ്രണയത്തിനൊടുവിലാണ് രാജേഷ് സജ്‌നയെ വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മർദ്ദം മൂലം വിവാഹം വേണ്ടെന്ന് മുടങ്ങിയിരുന്നെങ്കിലും സജ്‌നയെ കൈവെടിയില്ല എന്ന തീരുമാനത്തിൽ രാജേഷ് എത്തുകയായിരുന്നു. 
കൊച്ചി ചിറ്റൂരായിരുന്നു വിവാഹം നടന്നത്. മാവേലിക്കര സ്വദേശിയായ രാജേഷും ചിറ്റൂർ സ്വദേശിയായ സജ്‌നയും പ്രണയത്തിൽ ശക്തരായിരുന്നെകിലും വെല്ലുവിളികളും എതിർപ്പുകളും കുടുംബത്തിന്റെ ഭാഗത്ത് നിന്ന് ഉയർന്നപ്പോൾ ആ പ്രണയത്തിളക്കം മങ്ങി. എന്നാൽ എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് രജിസ്റ്റർ വിവാഹം ചെയ്തു. പക്ഷെ രാജേഷിന് ദുബായിലേക്ക് പോകേണ്ടി വന്നു. 
തിരികെയെത്തുമ്പോൾ കൂടെ കൂട്ടം എന്ന വാക്കും നൽകി. പക്ഷെ, അത് നീണ്ടുപോയി. തിരികെയെത്തിയിട്ടും അതിനു സാധിച്ചില്ല. പക്ഷെ ഒടുവിൽ ആ വിവാഹം നടന്നു. ഇരുവരും ഒന്നായി. വയോജന കേന്ദ്രത്തിൽ വിരുന്നു സൽക്കാരം ഒരുക്കിയും ഇവർ മാതൃകയായി. നരവധിപ്പേരാണ് ദമ്പതികൾക്ക് ആശംസകളുമായെത്തുന്നത്.
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *