സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് വേണ്ടി അമ്പലം പണിത് ആരാധകന്‍. തമിഴ്‌നാട് മധുരയിലെ തിരുമംഗലം സ്വദേശിയായ കാര്‍ത്തിക് ആണ് താരാരാധനയില്‍ വീടിനകത്ത് അമ്പലം നിര്‍മിച്ചത്. 250 കിലോ ഭാരമുള്ള രജനീകാന്തിന്റെ കരിങ്കല്‍ ശിലയില്‍ കൊത്തിയെടുത്തതാണ് ഈ പ്രതിമ. നാമയ്ക്ക്ല്‍ ജില്ലയിലെ രാശിപുരത്ത് നിന്ന് പ്രത്യേകം പറഞ്ഞു ചെയ്യിച്ചതാണ് ഈ കരിങ്കല്‍ പ്രതിമ.
ഞങ്ങള്‍ക്ക് രജനീകാന്ത് ദൈവമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തോടുള്ള ബഹുമാനത്തിന്റെ സൂചനയായാണ് അമ്പലം പണിതത്- കാര്‍ത്തിക് എ.എന്‍.ഐയോട് പറഞ്ഞു. ഇഷ്ടതാരത്തിന് വേണ്ടി പാലഭിഷേകവും പ്രത്യേക പൂജയും ദീപാരാധനയും കാര്‍ത്തിക് തന്റെ അമ്പലത്തിൽ നടത്തുന്നു. കാര്‍ത്തിക് പൂജ നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ജയിലറിന്റെ വൻ വിജയത്തിന് ശേഷം സ്റ്റൈൽ മന്നൻ രജനീകാന്ത് അഭിനയിക്കുന്ന ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താൽക്കാലിക പേര്. ‘ജയ്ഭീം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകൻ. വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അമിതാഭ് ബച്ചനും രജനികാന്തും 32 വർഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവർ 170. ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റാണ ദഗുബാട്ടി, ദുഷാര വിജയൻ തുടങ്ങീ താരങ്ങൾക്കൊപ്പം ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മുകുൾ എസ് ആനന്ദ് സംവിധാനം ചെയ്ത് 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് അമിതാഭ്- രജനി കൂട്ടുക്കെട്ട് അവസാനമായി ഒന്നിച്ചഭിനയിച്ചത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *