ഷാർജ: മൻസൂർ പള്ളൂരിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘പലസ്തീനിലെ നിലവിളികൾ പശ്‌ചിമേഷ്യയിലെ വെല്ലുവിളികൾ’ ഞായറാഴ്ച്ച ഷാർജ അന്താരാഷ്‌ട്ര പുസ്തകോത്സവത്തിൽ റിലീസ് ചെയ്യും. രമേശ് ചെന്നിത്തല ഞായറാഴ്ച്ച രാത്രി 9 മണിക്ക് എം എം ഹസ്സന് പുസ്തകം കൈമാറിയാണ് പ്രകാശന കർമ്മം നിർവ്വഹിക്കുക.
ഈ ശ്രദ്ധേയമായ പുസ്തകം ഫലസ്തീൻ ജനതയുടെ മാത്രമല്ല, എല്ലാ പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും യാഥാർത്ഥ്യത്തെയും അഭിലാഷങ്ങളെയും കുറിച്ച് വായനക്കാരെ ബോധവൽക്കരിക്കുന്ന ഒരു പ്രചോദനമായി വർത്തിക്കുമെന്ന് അവതാരികയിൽ രമേശ് ചെന്നിത്തല പറയുന്നു.
തോരാത്ത കണ്ണീരിന്റെ നിലവിളികളാണ് പശ്ചിമേഷ്യൻ മേഖലയിൽ ഉയരുന്നത്. അധീശത്വത്തിന്റെയും അധനിവേശത്തിന്റെയും അതിനെതിരായ ചെറുത്തു നില്പിന്റെയും നടുവിൽ തളം കെട്ടി നിൽക്കുന്ന ചുടുചോരയുടെയും കണ്ണീരിന്റെയും കദനകാണ്ഡങ്ങൾ വിവരണാതീതമാണ്. ചരിത്രപരമായ ഈ ദൗത്യമാണ് , “പലസ്തീനിലെ നിലവിളികൾ, മിഡിൽ ഈസ്റ്റിന്റെ വെല്ലുവിളികൾ”എന്ന പുസ്തകത്തിലൂടെ മൻസൂർ പള്ളൂർ ഏറ്റെടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അവതാരികയിൽ പറയുന്നു . പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് ലിപി ബുക്‌സാണ് .