ചെന്നൈയിൽ സർക്കാർ ബസിൽ അപകടകരമായി യാത്ര ചെയ്‌ത വിദ്യാർത്ഥികളെ മർദ്ദിച്ച ബിജെപി നേതാവും നടിയുമായ രഞ്ജന നാച്ചിയാർ അറസ്‌റ്റിൽ. വിദ്യാർത്ഥികളെ ശാസിക്കുകയും മർദ്ദിക്കുകയും ‘പട്ടികൾ’ എന്ന് വിളിക്കുകയും ചെയ്‌തതിനാണ് രഞ്ജനയെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. 
സോഷ്യൽ മീഡിയയിൽ വൈറലായവീഡിയോയിൽ, വിദ്യാർത്ഥികൾ സർക്കാർ ബസിന്റെ ചവുട്ട് പടിയിൽ  തൂങ്ങി യാത്ര ചെയ്യുന്നത് കാണാമായിരുന്നു. ഇതുവഴി കാറിൽ കടന്നുപോകുകയായിരുന്ന ബിജെപി നേതാവ്  വിദ്യാർത്ഥികൾ ബസിൽ തൂങ്ങി യാത്ര ചെയ്യുന്നത് കണ്ടതോടെ ഇടപെടുകയായിരുന്നു.
ബസ് തടഞ്ഞ അവർ ബസ് ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും മോശമായി പെരുമാറുകയും ചെയ്‌തു. തുടർന്ന് ചവുട്ട് പടിയിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥികളെ ഇവർ ബസിൽ നിന്ന് ഇറക്കി വിടുകയായിരുന്നു.
ചവുട്ട് പടിയിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികളെ അവർ ശാസിക്കുന്നതും വീഡിയോഡയിൽ കാണാമായിരുന്നു. ബസിൽ നിന്ന് ഇറങ്ങാൻ മടിക്കുന്ന വിദ്യാർത്ഥികളെ അവർ പട്ടികൾ എന്ന് വിളിക്കുന്നതും പിടിച്ചുവലിക്കുന്നതും തല്ലുന്നതും കാണാമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയായിരുന്നു. തുടർന്ന്, പോലീസ് അവരുടെ വീട്ടിലെത്തി ബിജെപി നേതാവിനെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവിടെ വച്ച് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയോട് തർക്കിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്‌തുവെന്നും ആരോപണമുണ്ട്.
അതേസമയം, രഞ്ജന നാച്ചിയാറിന്റെ അറസ്‌റ്റിനെ അപലപിച്ച ബിജെപി നേതാവ് സിടി രവി, ബസ്സിന്റെ ചവുട്ട് പടിയിൽ സ്‌കൂൾ കുട്ടികൾ ജീവൻ അപകടത്തിലാക്കി യാത്ര ചെയ്‌തതിന് ഉത്തരവാദികളായ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും മറ്റ് ഉദ്യോഗസ്ഥരെയും ജയിലിൽ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed