ലാഹോര്‍; പാകിസ്ഥാൻ വ്യോമസേനാ താവളത്തിൽ  വീണ്ടും ഭീകരാക്രമണം. പാകിസ്ഥാൻ പഞ്ചാബിലെ മിയാൻവാലിയിലെ വ്യോമസേനാ താവളത്തിലാണ് ചാവേർ ബോംബാക്രമണമുണ്ടായത്. ചാവേറുകൾ ഉൾപ്പെടെ ആറോളം ആയുധധാരികളായ ഭീകരർ വ്യോമത്താവളത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു.
ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.  എയർബേസ് അഗ്നിക്കിരയാകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഇതുവരെ ഒരു അക്രമി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. തെഹ്‌രീകെ ജിഹാദ് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി. 
ചാവേറുകൾ ഉൾപ്പെടെയുള്ള ഭീകര സംഘം കോണിപ്പടികളിലൂടെയാണ് വ്യോമതാവളത്തിൽ പ്രവേശിച്ചത്. അതിനുശേഷം ആക്രമണം നടത്തുകയായിരുന്നു. സംഭവ സ്ഥലത്ത് നിരവധി ബോംബ് സ്ഫോടനങ്ങൾ നടന്നതായി പരിസരവാസികൾ പറയുന്നു.
ചാവേർ ബോംബർമാർക്കെതിരെ പാകിസ്ഥാൻ സൈന്യത്തിൻ്റെ സെെനിക നടപടി തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ആക്രമണം സംബന്ധിച്ച് പാകിസ്ഥാൻ സൈന്യം പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. 

By admin

Leave a Reply

Your email address will not be published. Required fields are marked *