വിറ്റാമിൻ എ, വിറ്റാമിൻ സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം എന്നിവ ഉൾപ്പെടെയുള്ള പോഷകങ്ങളടങ്ങിയ കാരറ്റ് ആരോഗ്യദായകമായ ഒരു പച്ചക്കറിയാണ്. കാരറ്റിന്റെ സമ്പന്നമായ പോഷക ഗുണങ്ങൾ നിങ്ങൾക്ക് ഒട്ടേറെ അത്ഭുതകരമായ ആരോഗ്യപരമായ ആനുകൂല്യങ്ങൾ നൽകുന്നു. ആരോഗ്യഗുണങ്ങള്‍ ലഭിക്കുന്നതിന് ഇത് ജ്യൂസാക്കി കുടിയ്ക്കമെന്നില്ല. ദിവസം ഒരു ക്യാരറ്റ് വീതം ചവച്ചരച്ച് കഴിയ്ക്കുന്നത് നല്കുന്ന ആരോഗ്യ ഗുണങ്ങള്‍ പലതാണ്!
വൈറ്റമിന്‍ എ, ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്ന് തുടങ്ങിയ പോഷക ഗുണങ്ങളാൽ സമ്പന്നമായ കാരറ്റ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കാരറ്റിലെ ആന്റിഓക്സിഡന്റുകൾ ബീറ്റാ കരോട്ടിന്റെ അഭാവം മൂലം ഉണ്ടാകുന്ന മാക്യുലർ ഡീജനറേഷൻ, അന്ധത തുടങ്ങിയ കാഴ്ച സംബന്ധമായ പ്രശ്നങ്ങളെ ചികിത്സിക്കാൻ സഹായിക്കുന്നു, മാത്രമല്ല വാർദ്ധക്യത്തിൽ കാഴ്ച നഷ്ടപ്പെടാതിരിക്കാനും ഇത് സഹായിക്കുന്നു.
ചര്‍മ്മം, മുടി, ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ക്യാരറ്റ്. ഇതിലെ വൈറ്റമിനുകളായ എ, സി എന്നിവയെല്ലാം ഏറെ നല്ലതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ് എന്നത്. ഒരു ദിവസം ഒരു കാരറ്റ് വീതം കഴിക്കുന്നത് ചർമ്മത്തെ മൃദുവായും ആരോഗ്യത്തോടെയും നിലനിർത്തും. അതിലൂടെ ചർമ്മത്തെ ഫലപ്രദമായി സംരക്ഷിക്കുന്നു. ക്യാരറ്റിന്റെ സമ്പന്നമായ പോഷക ഗുണങ്ങൾ നിങ്ങളുടെ ചർമ്മകോശങ്ങളെ ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു. പോഷകങ്ങൾ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാനും മുടിയുടെ കോശങ്ങളെ പുനഃസ്ഥാപിക്കാനും സഹായിക്കുന്നു.