ആലപ്പുഴ: ‘കുരിശ്’ എന്ന മലയാള സിനിമയുടെ പേരു മാറ്റണമെന്ന സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശത്തിനെതിരെ സംവിധായകനും നിര്‍മാതാവും രംഗത്ത്. മതപുരോഹിതന്റെ തിന്മകള്‍ക്കെതിരെ 12 വയസുകാരന്‍ പ്രതികരിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ചില മത പുരോഹിതന്മാരുടെ തിന്മകള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്ന സിനിമയാണ് കുരിശ്. പേരു മാറ്റേണ്ട രീതിയിലുള്ള വിഷയങ്ങളൊന്നും ചിത്രത്തിലില്ല. പേരു മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ശാഠല്‍ം പിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇത്തരം പേരുള്ള നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തു വന്നിട്ടുണ്ട്. പേരു മാറ്റണമെന്ന നിര്‍ദ്ദേശം സിനിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളെ സാമ്പത്തികമായി ബാധിച്ചിട്ടുണെന്നും സംവിധായകന്‍ അരുണ്‍രാജ്, നിര്‍മാതാവ് എ. മുനീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.