രാജ്‌കോട്ട്: പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ശാന്തബ ഗജേര സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി സാക്ഷി രാജോസരയാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് സംഭവം. പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനിടെ സാക്ഷി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.
ഗുജറാത്തിൽ ഹൃദയസംബന്ധമായ മരണങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. സംസ്ഥാന ആരോഗ്യമന്ത്രി റുഷികേശ് പട്ടേൽ, സ്ഥിതിഗതികൾ വിലയിരുത്താൻ മെഡിക്കൽ വിദഗ്ധരുമായി, പ്രത്യേകിച്ച് കാർഡിയോളജിസ്റ്റുകളുമായി ഒരു യോഗം വിളിച്ചുചേർത്തിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *