സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയതിന് ശേഷം സുരേഷ് ഗോപി തുടരെ തുടരെ വിവാദങ്ങളിലും ഇടംപിടിച്ചിരിക്കുകയാണ്. അടുത്തിടെ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം വന്‍വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നടക്കം വലിയ പിന്തുണയാണ് സുരേഷ് ഗോപിയ്ക്ക് ലഭിക്കുന്നത്.
അടുത്ത വര്‍ഷം ജനുവരിയില്‍ സുരേഷ് ഗോപിയുടെ മൂത്ത മകളുടെ വിവാഹമാണ്. അതിനായി ആളുകളെ ക്ഷണിക്കാനും ഒരുക്കങ്ങള്‍ നടത്താനുമുള്ള ഓട്ടപാച്ചിലില്‍ കൂടിയാണ് താരം. ഇപ്പോഴിതാ മകളുടെ വിവാഹത്തിന് ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മയെ നേരിട്ട് പോയി ക്ഷണിച്ചിരിക്കുകയാണ് സുരേഷ് ഗോപി. അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണമെന്ന് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറഞ്ഞു. അദ്ദേഹം നഞ്ചിയമ്മയുടെ കാലില്‍ വീണ് നമസ്‌കരിച്ച് നെറുകയില്‍ ചുംബിക്കുകയും ചെയ്തു. എന്റെ സ്വന്തം നഞ്ചമ്മ എന്നാണ് സുരേഷ് ഗോപി നഞ്ചിയമ്മയെ എപ്പോഴും അഭിസംബോധന ചെയ്യാറുളളത്.
സാറ് പറഞ്ഞതുപോലെ തന്നെ ദേശീയ അവാര്‍ഡ് കിട്ടിയെന്ന് പറഞ്ഞാണ് നഞ്ചിയമ്മ സുരേഷ് ഗോപിയോട് സംസാരിച്ച് തുടങ്ങിയത് തന്നെ. തനിക്ക് കിട്ടിയ പൊന്നാട സുരേഷ് ഗോപി നഞ്ചിയമ്മയെ അണിയിക്കുകയും ചെയ്തു. ‘എന്റെ വീട്ടില്‍ വന്ന് കുറച്ച് ദിവസം താമസിക്കണമെന്ന് ഞാന്‍ പറഞ്ഞതല്ലേ… എനിക്ക് അമ്മയില്ല. അമ്മയുടെ സ്ഥാനത്ത് നിന്ന് മകളുടെ കല്യാണം നടത്തി തരണം ചടങ്ങില്‍ പങ്കെടുക്കണം’, എന്നെല്ലാമാണ് സുരേഷ് ഗോപി നഞ്ചിയമ്മയോട് പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണക്കത്ത് കൈമാറിയാണ് മകളുടെ വിവാഹത്തിന് സുരേഷ് ഗോപി ആളുകളുടെ ക്ഷണിച്ച് തുടങ്ങിയത്. ശ്രേയസ്സ് മോഹനാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം തിരുവനന്തപുരത്തെ വീട്ടില്‍ വെച്ച് ജൂലൈയില്‍ നടന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്സ് ബിസിനസുകാരനാണ്. അടുത്ത വര്‍ഷം ജനുവരിയില്‍ വിവാഹം നടക്കും. അടുത്തിടെ ഭാഗ്യ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. ഗായിക കൂടിയാണ് ഭാഗ്യ. പരേതയായ ലക്ഷ്മി സുരേഷ്, നടന്‍ ഗോകുല്‍ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.