ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഡല്‍ഹി മെട്രോ 20 അധിക ട്രെയിന്‍ സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.  ഇന്നലെ വൈകുന്നേരം അഞ്ചിന്  402 ആയിരുന്നു ഡല്‍ഹിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ). 
ഡല്‍ഹിയിലും സമീപ നഗരങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥര്‍ സ്വീകരിച്ച നടപടികള്‍ കണക്കിലെടുത്താണ് പുതിയ  സര്‍വീസുകള്‍. 
 മലിനീകരണം വര്‍ധിച്ച സാഹചര്യത്തില്‍ ഒക്ടോബര്‍ 25 മുതല്‍ തന്നെ പ്രവൃത്തിദിവസങ്ങളില്‍ (തിങ്കള്‍-വെള്ളി) ഡല്‍ഹി മെട്രോ ഇതിനകം 40 അധിക ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് ഇപ്പോള്‍ 20 സര്‍വീസ് കൂടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ആകെ 60 സര്‍വീസുകളാണ് നടത്തുക.
മലിനീകരണത്തോത് ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ പ്രൈമറി സ്‌കൂളുകള്‍ക്കു അടുത്ത രണ്ട് ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. ഡീസല്‍ ട്രക്കുകളുടെ പ്രവേശനവും നിരോധിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *