ന്യൂഡൽഹി – മറുനാടൻ മലയാളി ഓൺലൈൻ പോർട്ടലിന്റെ ഉടമ ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാറിന്റെ ഹർജി സുപ്രിം കോടതി തള്ളി. മതവിദ്വേഷം വളർത്താൻ ശ്രമിച്ചതിന് മലപ്പുറം ജില്ലയിലെ നിലമ്പൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ് ജസ്റ്റിസുമാരായ റിഷികേശ് റോയ്, സഞ്ജയ് കരോൾ എന്നിവരുൾപ്പെട്ട ബെഞ്ച് തള്ളിയത്.
യൂട്യൂബ് ചാനൽ വഴി മതവിദ്വേഷം വളർത്തുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്നായിരുന്നു കേസ്. കേസിൽ കേരള ഹൈക്കോടതി ഷാജൻ സ്കറിയയ്ക്ക് നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ വിധി ചോദ്യംചെയ്ത് നല്കിയ ഹർജിയാണ് സുപ്രിംകോടതി തള്ളിയത്.
2023 November 3IndiaSHAJAN SCARIASCtitle_en: The Supreme Court rejected the government’s plea to cancel Shajan Skaria’s anticipatory bail