അബുദാബി: യുഎഇയിലെ പെരിയ നിവാസികളുടെ കൂട്ടായ്മയായ പെരിയ സൗഹൃദവേദിയുടെ ഓണാഘോഷം ‘പൊന്നോണം 2023’ ഏറെ പുതുമയുള്ള പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. 
ദുബായ് വിമൻസ് അസോസിയേഷൻ ഹാളിൽ വെച്ച് നടന്ന ആഘോഷ പരിപാടികൾ ജി മാർക്ക് & പല്ലാഡിയം കൺവെൻഷൻ സെന്റർ എം.ഡി ഡോക്ടർ മണികണ്ഠൻ  മേലത്ത് ഉത്ഘാടനം ചെയ്തു. പെരിയ സൗഹൃദവേദി പ്രസിഡന്റ് ഹരീഷ് മേപ്പാട് അധ്യക്ഷം വഹിച്ചു. 
റയാത് ഇൻഡസ്ട്രീസ് എം.ഡി രാജഗോപാലൻ പറക്കണ്ടത്തിൽ എന്നിവർ സംസാരിച്ചു. പെരിയ സൗഹൃദവേദി ജനറൽ  സെക്രട്ടറി അനുരാജ് കാമലോൻ സ്വാഗതവും ട്രെസ്സരർ പ്രവീൺ കൂടാനം നന്ദിയും പറഞ്ഞു. 
ചടങ്ങിൽ മാധവൻ നായർ, സൗഹൃദ വേദി  വൈസ് പ്രസിഡന്റ് കുട്ടികൃഷ്ണൻ പെരിയ , ജോയിന്റ് സെക്രട്ടറി ഹരീഷ് പെരിയ , പൊന്നോണം പ്രോഗ്രാം ഡയറക്ടർ രമേശ് പെരിയ , ചാരിറ്റി കൺവീനർ അനൂപ് കൃഷ്ണൻ , ആർട്സ് കൺവീനർ & കൾച്ചറൽ പ്രോഗ്രാം കൺവീനർ രാകേഷ് ആനന്ദ്, ഫിനാൻസ് കൺവീനർ അനിൽ മേപ്പാട്,  വെൽഫെയർ കൺവീനർ ശ്രീജിത്ത് പെരിയ, വനിതാ വിഭാഗം കൺവീനർ ലത രാജൻ,  ജോയിന്റ് കൺവീനർ സ്നേഹ കുട്ടികൃഷ്‌ണൻ, ആശ രമേശ്, സൗമശ്രീ അനിൽ  എന്നിവർ സന്നിഹിതരായിരുന്നു.
രാവിലെ എട്ടു മണിക്ക് സൗഹൃദ വേദി അംഗങ്ങളെ പി.എസ്.വി ലെജന്റ്സ്, പി എസ് വി  ഹോക്സ്, പി.എസ്.വി ഡൈനാമോസ്, പി.എസ്.വി ടസ്‌കേർസ് എന്നിങ്ങനെ നാലു ടീമുകളിലായി തിരിച്ചു നടത്തിയ പൂക്കള മത്സരം ഏറെ ശ്രദ്ധിക്കപ്പെട്ടു. 
തുടർന്ന് നടന്ന പായസ മത്സരം അംഗങ്ങളുടെ പ്രാധിനിത്യവും  വ്യസ്ത്യസ്തങ്ങളായ പല തരം പായസങ്ങൾ കൊണ്ട് ഓണാഘോഷത്തിന്റെ പൊലിമ ഒന്ന് കൂടി വർധിപ്പിച്ചു. തുടർന്ന് ശിങ്കാരി മേളത്തിന്റെയും തലപൊലിയുടെയും പുലിക്കളിയുടെയും അകമ്പടിയോടെ മാവേലി എഴുന്നള്ളത് നടന്നു. 
അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ,  സ്റ്റെപ് അപ്പ് സീസൺ ഒന്ന് എന്ന പേരിൽ യു.എ. ഇ തലത്തിൽ നടത്തിയ സിനിമാറ്റിക് ഡാൻസ് മത്സരം എന്നിവ ആഘോഷ പരിപാടികളുടെ പൊലിമ ഒന്ന് കൂടി വർധിപ്പിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *