പാലക്കാട് ജില്ലയിലെ തൃത്താല സ്വദേശിയെ കുവൈത്തില്‍ കാണാതായതായി പരാതി. തൃത്താല പട്ടിത്തറ മാമ്പുള്ളിഞാലില്‍ അബ്ദുല്‍ കാദറിനെയാണ് ഒക്ടോബര്‍ 29 മുതല്‍ കാണാതായത്. മൂന്ന് വര്‍ഷമായി കുവൈത്തില്‍ ഉള്ള അബ്ദുല്‍ കാദര്‍ സുറയില്‍ സ്വദേശി വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒക്ടോബര്‍ 29 വൈകുന്നേരം മുതല്‍ ഇദ്ദേഹത്തെ കുറിച്ച് വിവരം ഒന്നും ഇല്ലെന്നും ഫോണ്‍ ഓഫാണെന്നും സഹൃത്തുക്കള്‍ അറിയിച്ചു. വിവരം ലഭിക്കുന്നവര്‍ +918590937119,(മുസമ്മില്‍) നമ്പറില്‍ അറിയിക്കണമെന്നും ബന്ധപെട്ടവര്‍അറിയിച്ചു.