തൃശ്ശൂര്‍: കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇഡി കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ, ഈ വിഷയത്തില്‍ സിപിഎമ്മിനോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര. ഇഡി മര്‍ദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയില്‍ പൊലീസ് കേസെടുക്കാത്ത സാഹചര്യത്തില്‍ കള്ളപ്പരാതിയെന്ന് കരുതുന്നുണ്ടോ എന്നും അനില്‍ അക്കര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയിയോട് മൂന്ന് ചോദ്യങ്ങള്‍,
1)നിങ്ങള്‍ ഈ ഒന്നാംഘട്ടകുറ്റപത്രത്തെ അഗീകരിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ കേരളം കണ്ട സംഘടിത കൊള്ളയില്‍ പ്രതികളായ ഉന്നത സിപിഎം നേതാക്കളായ സികെ ചന്ദ്രന്‍, പി ആര്‍ അരവിന്ദാക്ഷന്‍ അടക്കമുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമോ?
2)കരുവന്നൂര്‍ കൊള്ളക്കേസിലെ കുറ്റപത്രത്തില്‍ പ്രതികള്‍ക്കും ഉന്നത സിപിഎം നേതാക്കള്‍ക്കെതിരായിമൊഴി നല്‍കിയിട്ടതായി പറയെപെടുന്ന തൃശ്ശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അനൂപ് കാട, വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍മധു അമ്പലപുരം, സിപിഎം മുതിര്‍ന്ന നേതാവ്‌സി കെ ചന്ദ്രന്‍ എന്നിവരുടെ മൊഴികള്‍ സിപിഎം അംഗീകരിക്കുന്നുണ്ടോ?
3)അന്വേഷണത്തിന്റെ ഭാഗമായി ഇ ഡി മര്‍ദ്ദിച്ചെന്ന അരവിന്ദാക്ഷന്റെ പരാതിയില്‍ പോലിസ് കേസെടുക്കാത്ത സാഹചര്യത്തില്‍ അരവിയുടെ പരാതി കള്ളപ്പരാതിയാണെന്ന് സിപിഎം കരുതുന്നുണ്ടോ?