ആലപ്പുഴ: ഗോവയിൽ നടന്ന 37-ാമത് ദേശീയ ഗെയിംസിൽ മെഡൽ നേടിയ കേരള റോവിംഗ് ടീമിന് ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ സ്വീകരണം നൽകി.
സ്വീകരണ സമ്മേളനം പി.പി ചിത്തരഞ്ജൻ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് വി.ജി വിഷ്ണു അധ്യക്ഷത വഹിച്ചു.
വുമൺ ഫോറിൽസ്വർണ്ണ മെഡൽ കരസ്ഥമാക്കിയ റോസ് മരിയ ജോഷി, അരുന്ധതി വി.ജെ, അശ്വതി പി.ബി, മീനാക്ഷി വി.എസ്സ്, വുമൺ സ്പെയർ വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ വിജിനമോൾ, അലീന ആൻ്റോ, വുമൺ ഡബിൾ സ്കൾ വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കിയ ദേവപ്രിയ ഡി, അശ്വനി കുമാരൻ വി.പി, പരിശീലകൻ ജസ്റ്റിൻ തോമസ്, ടീം മാനേജർമാരായ എം. ജേക്കബ്, ആര്യ പി.എസ്സ് എന്നിവർക്ക് സ്വീകരണം നൽകി.
സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ എന്‍, എക്സി.അംഗങ്ങളായ കെ.കെ പ്രതാപൻ, ടി. ജയമോഹൻ, രാജി മോൾ പി.കെ , ജറോം കെ.എ എന്നിവർ പങ്കെടുത്തു.