ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു കൊണ്ട് റിലീസ് ഡേറ്റും പ്രഖ്യാപിച്ചിരിക്കുന്നു. ക്രിസ്മസ് അവധിക്കാലത്തിനു മുന്നോടിയായി ഡിസംബര്‍ ഇരുപത്തിയൊന്നിനാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നിയമ പുസ്തകത്തിന്റെ മുന്നില്‍ ഇരിക്കുന്ന മോഹന്‍ലാലാണ് പോസ്റ്ററില്‍ കാണുന്നത്.
വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ ഈ ചിതത്തില്‍ അഭിനയിക്കുന്നത്. ആ പ്രൊഫഷന് അനുയോജ്യമായ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് മോഹന്‍ലാല്‍ ഒരു വക്കീല്‍ കഥാപാതത്തെ അവതരിപ്പിക്കുന്നത്. ഏറെ വിജയം നേടിയ നിരവധി ചിതങ്ങളില്‍ മോഹന്‍ലാല്‍ വക്കീലായി എത്തിയിട്ടുണ്ട്. പൂര്‍ണ്ണമായും ഒരു കോര്‍ട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രം നിയമത്തിന്റെ നൂലാമാലകളെ പ്രേക്ഷകക്കു മുന്നില്‍ റിയലിസ്റ്റിക്കായി കാഴ്ച്ചവക്കുന്നു. സംഘര്‍ഷവും. ഉദ്വേഗവും കോര്‍ത്തിണക്കി, ഒരു നിയമയുദ്ധത്തിന്റെ ചുരുളുകള്‍ നിവര്‍ത്തുകയാണ് ഈ ചിത്രത്തിലൂടെ ജീത്തു ജോസഫ്.
പ്രിയാമണിയാണ് ഈ ചിത്രത്തിലെ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദിഖ്, ജഗദീഷ്, അനശ്വരരാജന്‍, ഗണേഷ് കുമാര്‍, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ശാന്തി മായാദേവി, മാത്യുവര്‍ഗീസ്, കലേഷ്, കലാഭവന്‍ ജിന്റോ , രശ്മി അനില്‍, രമാദേവി, എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഈ ചിത്രത്തില്‍ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. ഛായാഗ്രഹണം സതീഷ് ക്കുറുപ്പ്, എഡിറ്റിംഗ് വി.എസ്. വിനായക്കലാസംവിധാനം – ബോബന്‍. കോസ്റ്റ്യും – ഡിസൈന്‍ – ലിന്റൊ ജീത്തു. മേക്കപ്പ് – അമല്‍ ചന്ദ്ര, നിശ്ചല ഛായാഗ്രഹണം – ബെന്നറ്റ് എം. വര്‍ഗീസ്.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -സുഗീഷ് രാമചന്ദ്രന്‍. അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് -സോണി.ജി. മ്പോളമന്‍, എസ്.എ. ഭാസ്‌ക്കരന്‍, അമരേഷ് കുമാര്‍, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്-ശശി ധരന്‍ കണ്ടാണിശ്ശേരി പാപ്പച്ചന്‍ ധനുവച്ചപുരം, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് – പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ദു പനയ്ക്കല്‍, വാഴൂര്‍ ജോസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *