കൊച്ചി: സോഫ്റ്റ്വെയര്‍ ഡിഫൈന്‍ഡ് വാഹനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള ഓട്ടോമോട്ടീവ് മൊബിലിറ്റി സംവിധാനങ്ങള്‍ക്കായുള്ള സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഇന്‍റഗ്രേഷന്‍ പങ്കാളിയായ കെപിഐടി ടെക്നോളജീസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം ത്രൈമാസത്തില്‍ 51.7 ശതമാനം വരുമാന വര്‍ധനവ് രേഖപ്പെടുത്തി.
അറ്റാദായത്തിന്‍റെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 68.7 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിലെ ജീവനക്കാരുടെ എണ്ണം 11970 എന്ന നിലയിലെത്തിക്കാനും സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ പ്രകടനത്തിന് അനുസൃതമായ മറ്റൊരു മികച്ച ത്രൈമാസ പ്രകടനമാണിതെന്ന് കെപിഐടി സഹസ്ഥാപകനും സിഇഒയും മാനേജിങ് ഡയറക്ടറുമായ കിഷോര്‍ പാട്ടീല്‍ പറഞ്ഞു.
ആഗോള തലത്തിലെ രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും തങ്ങള്‍ ശ്രദ്ധാപൂര്‍വ്വമുള്ള നീക്കങ്ങള്‍ തുടരും. തങ്ങളുടെ ഇടപാടുകാര്‍ പുതിയ, പ്രസക്തമായ സാങ്കേതികവിദ്യകളില്‍ നിക്ഷേപം തുടരാന്‍ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed