മനാമ: കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം ഒഐസിസി ഗ്ലോബൽ കമ്മറ്റിയുടെ മേൽനോട്ടത്തിൽ ബഹ്‌റൈൻ ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറത്തിന്റെ സാന്നിധ്യത്തിൽ ബഹ്‌റൈൻ ഒഐസിസി ദേശിയ  പ്രസീഡിയംകമ്മറ്റി അംഗങ്ങളായ  ബിനു കുന്നന്താനം, ബോബി പാറയിൽ, ഗഫൂർ ഉണ്ണികുളം, രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു എന്നിവരുടെ നേതൃത്വത്തിൽ സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വച്ച് നടന്ന പത്തനംതിട്ട ജില്ലാ ജനറൽ ബോഡി യോഗത്തിൽ നിന്നും തിരഞ്ഞെടുത്തു.
ജില്ലാപ്രസിഡന്റായി അലക്സ്‌ മഠത്തിൽ , ജില്ലാ ജനറൽ സെക്രട്ടറിയായി ഷിബു ബഷീർ , ട്രഷറർ അനീഷ് ജോസഫ് , പത്തനംതിട്ടയിൽ നിന്നുള്ള ദേശീയ സമതി അംഗങ്ങൾ ആയി രാജു കല്ലുംപുറം, ബിനു കുന്നന്താനം, അഡ്വ. ഷാജി സാമൂവൽ, സൈദ് മുഹമ്മദ്‌, ജോൺസൻ കല്ലുവിളയിൽ, വർഗീസ് മോടയിൽ, വിനോദ് ദാനിയേൽ, ജീസൺ ജോർജ് ഓമല്ലൂർ, ജേക്കബ് തേക്ക്തോട്, റോബി തിരുവല്ല, ജെനു കല്ലുംപുറം, വിഷ്ണു കലഞ്ഞൂർ, ദാനിയേൽ മത്തായി തണ്ണിത്തോട്, പ്രശാന്ത് പനച്ചമൂട്ടിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്റുമാരായി ജോൺസൻ ടി തോമസ്, രാജീവ്‌ പി മാത്യു, എ പി മാത്യു, അനു തോമസ് ജോൺ, സഖറിയ സാമൂവൽ, ജോൺ കെ അലക്സ്‌,സുമേഷ് അലക്സാണ്ടർ, സന്തോഷ്‌ ബാബു എന്നിവരും സെക്രട്ടറിമാരായി എബ്രഹാം ജോർജ്, അജി പി ജോയ്, മോൻസി ബാബു, സുനിൽ കുരുവിള, ശോഭ സജി, ജോർജ് യോഹന്നാൻ, പ്രമോദ്, സിറിൽ തോമസ്, സന്തോഷ്‌ ദാനിയേൽ, ജിസു പി ജോയ്, കോശി ഐപ്പ്, ബ്രയിറ്റ് രാജൻ എന്നിവരെയും കൾച്ചറൽ വിഭാഗം സെക്രട്ടറിയായി വിജോയ് പ്രഭാകർ, സ്പോർട്സ് വിഭാഗം സെക്രട്ടറിയായി ബിനു കോന്നി , ചാരിറ്റി സെക്രട്ടറിയായി ബിജു വർഗീസ്‌,അസിസ്റ്റന്റ് ട്രഷറർ ആയി സിജി തോമസ് എന്നിവരെയും, ജില്ലാഎക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ ആയി
തോമസ് മാത്യു, ഷാജി ജോർജ്, സ്റ്റാലിൻ ജോർജ്, റോബിൻ ഫിലിപ്പ്, ബിനു മാമ്മൻ, സജു ദാനിയേൽ, ബിനു ചാക്കോ, അനിയൻ കുഞ്ഞ്, ജോയ് ഇടുക്കുള, സിബി അടൂർ, സുമ വി ജോയ്, ഷിനു ഷാജി, പുഷ്പ ദാനിയേൽ, ജാൻസി വിനോദ്, ഷാജി തോമസ്, ഷിജു ഏഴംകുളം, ബിനു മഠത്തിൽ, മത്തായി സജി, ബെന്നി വർഗീസ്‌, പ്രിയ പ്രമോദ്, ബിനു തോമസ്, വരുൺ രവി, സന്തോഷ്‌ തങ്കച്ചൻ, സ്റ്റാൻലി എബ്രഹാം  എന്നിവരെയും തിരഞ്ഞെടുത്തതായി ഒഐസിസി ദേശീയ പ്രസീഡിയം കമ്മറ്റി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *