കൊച്ചി: ലോകകപ്പ് ക്രിക്കറ്റ്, വരുന്ന അവധിക്കാലം, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനുവരിയിലെ പ്രവാസി ഭാരതീയ ദിവസ് എന്നിവയ്ക്കായി നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്യാനായി ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് നിരവധി ആനുകൂല്യങ്ങളുമായുള്ള എന്‍ആര്‍ഐ ഹോം കമിങ് ഉല്‍സവം അവതരിപ്പിച്ചു.
എന്‍ആര്‍ഇ, എന്‍ആര്‍ഒ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് 6.75 ശതമാനം വരെയും എന്‍ആര്‍ഇ, എന്‍ആര്‍ഒ ഡെപോസിറ്റുകള്‍ക്ക് 7.50 ശതമാനം വരെയും അമേരിക്കന്‍ ഡോളറിലുള്ള എഫ്സിഎന്‍ആര്‍ ഡെപോസിറ്റുകള്‍ക്ക് 5.95 ശതമാനം വരെയും പലിശ നിരക്കാണ് ബാങ്ക് പരിമിത കാലത്തേക്കായി അവതരിപ്പിക്കുന്നത്.
സാമ്പത്തിക സാക്ഷരതയുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരിപാടികളും ഇതിനിടെ സംഘടിപ്പിക്കും. അനുഭവ സമ്പന്നരായ ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാരാവും ഇതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക. എന്‍ആര്‍ഐ ഡിജിറ്റല്‍ അക്കൗണ്ട് ഓപ്പണിങ് സംവിധാനത്തിലും ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കും.