ആലപ്പുഴ: ഗോവയിൽ നടക്കുന്ന 37 -ാമത് ദേശീയ ഗെയിംസിൽ ആലപ്പുഴ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ റോവിംഗ് അക്കാദമി ചരിത്രനേട്ടം കരസ്ഥമാക്കി. ഒരു സ്വർണ്ണവും 2 വെങ്കലങ്ങളുമായി അക്കാദമിയിലെ പെൺകുട്ടികളാണ് വിജയക്കൊടി പാറിച്ചത്.
വുമൺ ഫോർ വിഭാഗത്തിൽ അരുന്ധതി വി.ജെ സ്വർണ്ണവും വുമൺ ഡബിൾ സ്ക്കള്ളിൽ ദേവപ്രിയ ഡി, അശ്വനി കുമാരൻ എന്നിവർ വെങ്കലവും കരസ്ഥമാക്കി. ഗുജറാത്തിൽ വച്ച് നടന്ന 36 -ാമത് നാഷണൽ ഗെയിംസിലും അക്കാദമി സ്വർണ്ണം വെങ്കല മെഡലുകൾ കരസ്ഥമാക്കിയിരുന്നു.
പ്രവർത്തനം ആരംഭിച്ച് 5 വർഷത്തിനുള്ളിൽ ദേശീയ ഗെയിംസിലുൾപ്പെടെ നിരവധി നാഷണൽ മെഡലുകൾ കരസ്ഥമാക്കാൻ അക്കാദമിക്ക്കഴിഞ്ഞത് വലിയ നേട്ടമായി കാണുന്നു.
റോവിംഗ്അസോ സിയേഷൻ സെക്രട്ടറി ശ്രീകുമാരക്കുറുപ്പ്, പരിശീലകരായ ജസ്റ്റിൻ തോമസ്, ബിനുകുര്യൻ, ടീം മാനേജർമാരായ എം.ജേക്കബ്, ആര്യ പി.എസ്സ്, വാർഡൻ പത്മാവതിയമ്മ എന്നിവരാണ് വിജയത്തിനു പിന്നിൽ പ്രവർത്തിച്ചത്.
വ്യാഴാഴ്ച വൈകിട്ട് ആലപ്പുഴയിൽ എത്തിച്ചേരുന്ന ടീമംഗങ്ങൾക്ക് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് വി. ജി വിഷ്ണു, സെക്രട്ടറി പ്രദീപ് കുമാർ എന്‍, എക്സി. അംഗം ടി. ജയമോഹൻ എന്നിവർ ചേർന്ന് വിജയികള്‍ക്ക് സ്വീകരണം നൽകും.