മോസ്കോ: ആണവായുധ പരീക്ഷണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ എടുത്തുമാറ്റി. ഇതോടെ, ആണവ നിര്‍വ്യാപ കരാറില്‍ നിന്നുള്ള റഷ്യയുടെ പിന്‍മാറ്റമാണ് ഉണ്ടാകുന്നത്.
കരാര്‍ നടപ്പാക്കാനുള്ള നിയമപ്രകാരമായ നടപടികള്‍ യുഎസ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ആരോപിച്ചാണ് റഷ്യയുടെ നടപടി. ഇതിനു യുക്രെയിനിലെ സൈനിക നടപടിയുമായി ബന്ധമില്ലെന്നും ക്രെംലിന്‍ വക്താവ്.
ഇതിനിടെ, റഷ്യക്കു മേല്‍ യുഎസ് കൂടുതല്‍ ശക്തമായ ഉപരോധങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയുടെ ഭാവിയിലെ ഊര്‍ജ ഉത്പാദന പദ്ധതികള്‍ കൂടി തടയുക എന്ന ലക്ഷ്യത്തോടെയുള്ള ഉപരോധങ്ങളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.