കൊച്ചി: സിനിമാ റിവ്യൂകള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് ഫെഫ്ക. വിലക്കോ, സമയപരിധിയോ ഏര്‍പ്പെടുത്തുന്ന ഒരു ജനാധിപത്യ-സംവാദ വിരുദ്ധ നിലപാടിനോടും യോജിക്കാനാകില്ലെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കി. എന്നാല്‍ റിവ്യൂ എന്ന പേരില്‍ ബോഡി ഷെയിമിംഗ് നടത്തുന്നതുള്‍പ്പെടെ കണ്ടില്ലെന്ന് വെക്കാനാകില്ലെന്നും ഫെഫ്ക വ്യക്തമാക്കി.
‘റിവ്യു എന്ന പേരില്‍ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും, ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, തെറ്റായ വിവരങ്ങള്‍ നല്‍കി സിനിമയേയും അതില്‍ പ്രവര്‍ത്തിച്ചവരേയും അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തങ്ങള്‍ കണ്ടില്ലെന്ന് വെയ്ക്കാന്‍ ഇനി സാധിക്കില്ല/
അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ബാധിക്കപ്പെട്ടവര്‍ക്ക് നിയമസഹായം നല്‍കാനും കുറ്റവാളികള്‍ക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ശ്രമിക്കും.’ ഫെഫ്ക കുറിപ്പിലൂടെ അറിയിച്ചു. 
ഇത് ഉറപ്പാക്കുന്നതിനായി ഫെഫ്കയും പ്രൊഡുസേഴ്‌സ് അസോസിയേഷനും ചേര്‍ന്ന് സംയുക്തി സമിതി രൂപീകരിക്കാനും തീരുമാനിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *