തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർധന ബാധകമല്ല. വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തീരുമാനം നാളെ മുതൽ നിലവിൽ വരും.
25 മുതൽ 40 ശതമാനം വരെ കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി ആവശ്യം. നിലവിൽ 20 ശതമാനമാണ് പരമാവധി കൂട്ടിയത്. 2022 ജൂണിലാണ് അവസാനമായി വൈദ്യുതി നിരക്ക് അവസാനമായി കൂട്ടിയിരുന്നത്.
അനാഥാലയങ്ങൾ, വ്യദ്ധസദനങ്ങൾ, ഐടി,ഐടി അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്ക് നിരക്ക് വർധന ബാധകമല്ല.