ഷാര്‍ജ: രണ്ടാഴ്‌ചയോളം നീണ്ടു നിൽക്കുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്നലെ, നവംബർ ഒന്നാം തീയതി തിരിതെളിഞ്ഞു. ‘We Speak Books’ എന്നതാണ് ഇത്തവണത്തെ പുസ്തകമേളയുടെ വാക്യം. ഉത്ഘടനത്തിൽ യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ അനുഗ്രവും സാന്നിധ്യവും അക്ഷരപ്രേമികൾക്ക് ആഹ്‌ളാദം നൽകി. 
2033 പ്രസാധകർ 108 രാജ്യങ്ങളിൽ നിന്നും പുസ്തകമേളയിൽ പങ്കെടുക്കുന്നുണ്ട്. മലയാളത്തിൽ നിന്നും ഡി.സി. ബുക്‌സ്, മാതൃഭൂമി, കൈരളി, ലിപി, ഹരിതം, ഒലിവ്, ചിന്ത, സൈകതം, മാക്ബത്ത് തുടങ്ങി മിക്ക പ്രസാധകരുടെയും സാന്നിധ്യം മേളയിൽ മലയാളികൾക്ക് ഉത്സവപ്രതീതി നൽകുന്നു. 

ആയിരത്തിൽപരം അറബ് പ്രസാധകരും ആയിരത്തോളം മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള പ്രസാധകരും പങ്കെടുക്കുന്നു. അഞ്ഞൂറോളം സാംസ്‌കാരിക പരിപാടികളും ഈ വർഷത്തെ പുസ്തകമേള സാക്ഷ്യം വഹിക്കും.
ഇത്തവണത്തെ അതിഥി രാജ്യം കൊറിയ ആണ്. കൊറിയയിൽ നിന്നുമുള്ള ധാരാളം കലാ സാംസകാരിക പരിപാടികളും അരങ്ങേറുന്നുണ്ട്. റൈറ്റേഴ്‌സ് ഫോറത്തിൽ നൂറുകണക്കിന് പുസ്തകങ്ങൾ, പ്രത്യേകിച്ച് മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നു.
ഇന്ത്യയിൽ നിന്നും ധാരാളം എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഈ വർഷവും പുസ്തകമേളയിൽ പങ്കെടുക്കുന്നു. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്, വി.ഡി.സതീശൻ, മന്ത്രിമാരായ പി.രാജീവ്, എം.ബി. രാജേഷ്,  മല്ലിക സാരാഭായ്, ബർഖ ദത്ത്, കരീന കപൂർ, കജോൾ, സുനിത വില്യംസ്,  മലയാള എഴുത്തുകാരൻ അജയ് പി. മങ്ങാട്ട്, ജേക്കബ് എബ്രഹാം, മുരളി തുമ്മാരുകുടി, എസ്.ആർ.ഒ സാരഥി എസ്.സോമനാഥ്‌ തുടങ്ങിയവർ ഒക്കെ പുസ്തകമേളയിൽ പങ്കെടുക്കുന്ന പ്രമുഖരാണ്. 

നൈജീരിയൻ എഴുത്തുകാരനും നോബൽ സമ്മാന ജേതാവുമായ വോൾ സോയിങ്ക (Wole Soyinka)  ഈ വർഷത്തെ ആകർഷണങ്ങളിൽ ഒന്നാണ്. ആഫ്രിക്കയിൽ നിന്നുള്ള ആദ്യ നോബൽ സമ്മാന ജേതാവാണ് അദ്ദേഹം. 
മേളയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പ്രവേശന കവാടത്തിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യം. നവംബർ പന്ത്രണ്ടിന് പുസ്തകമേള അവസാനിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *