ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചുവരുന്നൊരു സാഹചര്യം നാം കാണുന്നുണ്ട്. എന്താണ് ഇങ്ങനെയൊരു പ്രവണതയ്ക്ക് പിന്നില്‍ കാരണം എന്ന ചര്‍ച്ചയും ഏറെ നാളായി സജീവമായി തുടരുന്നുണ്ട്. നേരത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരില്‍ കൊവിഡ് വരുമ്പോള്‍ ശ്രദ്ധിക്കണമെന്നും വിദഗ്ധര്‍ പറയുന്നു. കാരണം ഈ സാഹചര്യത്തില്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യത ഇരട്ടിക്കുകയും ഹൃദയാഘാതം വരെയുള്ള സങ്കീര്‍ണതകളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു.
എന്നിരിക്കിലും കൊവിഡ് വൈറസ് നേരിട്ട് ഹൃദയത്തിന് ദോഷമാകുന്നില്ല. പക്ഷേ പരോക്ഷമായി ഹൃദയാരോഗ്യത്തെ ഇത് പ്രശ്നത്തിലാക്കുന്നു. അതിനാല്‍ തന്നെ നേരത്തെ ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് കൊവിഡ് ബാധിച്ചതിന് ശേഷം ശ്വാസതടസം, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതാണ് ഉചിതം.
ഹൃദ്രോഗങ്ങള്‍ക്ക് പുറമെ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹമുള്ളവര്‍, അമിതവണ്ണമുള്ളവര്‍, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എല്ലാം കൊവിഡ് ബാധിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.