കുവൈറ്റ്‌സിറ്റി: രാജ്യം സാക്ഷ്യം വഹിക്കുന്ന അസ്ഥിരമായ കാലാവസ്ഥ കണക്കിലെടുത്ത് ജാഗ്രതയും സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിക്കാന്‍ പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് സെക്യൂരിറ്റി റിലേഷന്‍സ് ആന്‍ഡ് മീഡിയ.
എല്ലാവരുടെയും സുരക്ഷ കാത്തുസൂക്ഷിക്കാന്‍ ആത്യാവശ്യ ഘട്ടങ്ങളില്‍ അല്ലെങ്കില്‍ ട്രാഫിക് സഹായങ്ങള്‍ക്കായി എമെര്‍ജന്‍സി നമ്പരില്‍ (112) വിളിക്കണമെന്നും കാലാവസ്ഥാ സ്ഥിതി തുടര്‍ച്ചയായി നിരീക്ഷിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ഇടയ്ക്കിടെയുള്ള മഴയും ഇടിമിന്നലും 50 കിലോ മീറ്ററിലധികം വേഗതയില്‍ വീശുന്ന കാറ്റിനൊപ്പം ചില പ്രദേശങ്ങളില്‍ ദൃശ്യപരത കുറയുകയും കടല്‍ തിരമാലകള്‍ ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ 1.30ന് അവസാനിക്കുന്ന കാലാവസ്ഥാ അറിയിപ്പിന്റെ ദൈര്‍ഘ്യം 24 മണിക്കൂറായിരിക്കും.