പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പച്ചക്കറികളുണ്ട്. വിറ്റാമിനുകളും ധാതുക്കളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതിനാലാണ് പച്ചക്കറികള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുമെന്ന് പറയുന്നത്.വിറ്റാമിന്‍ എ, ബി, സി, ഇ, കെ, മഗ്നീഷ്യം, അയേണ്‍, സിങ്ക് എന്നിവയാൽ സമ്പന്നമാണ് ചീര. അതിനാല് രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനായി ചീര ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ എ, സി, ഇ, കെ, ഫോളേറ്റ്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ ധാരാളം അടങ്ങിയ ബ്രൊക്കോളി പതിവായി കഴിക്കുന്നതും രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
വിറ്റാമിന്‍ എ, ബി, സി, കെ, ബീറ്റാ കരോട്ടിന്‍, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പ്രത്യേകിച്ച്, വൈറ്റ് റാഡിഷില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും. വിറ്റാമിന്‍ എ, ബി, സി തുടങ്ങിയവയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബീറ്റ്റൂട്ടും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.