ലഖ്നൗ: പുരികം ഷേപ്പ് ചെയ്തത് ഇഷ്ടമാകാത്തതിനെത്തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന യുവാവ് വീഡിയോ കോളിലൂടെയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. തുടര്‍ന്ന് കാണ്‍പൂര്‍ സ്വദേശിയായ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ തന്നെ നിരന്തരം പീഡിപ്പിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.
ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഗുല്‍സാബയും മൂഹമ്മദ് സലീമും 2022 ജനുവരിയിലാണ് വിവാഹിതരായത്. ഇരുവരും തമ്മില്‍ വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ ഭാര്യയുടെ പുരികം ഷേപ്പ് ചെയ്തത് തന്നോട് ചോദിക്കാതെയെന്നു പറഞ്ഞ് തര്‍ക്കമുണ്ടാകുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു. സലീമിനും വീട്ടുകാര്‍ക്കുമെതിരെ യുവതി പരാതി നല്‍കിയതോടെ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. രാജ്യത്ത് 2019ല്‍ മുത്തലാഖ് സമ്പ്രദായം നിരോധിച്ചിരുന്നു.