തിരുവനന്തപുരം – ഒരു സംഗീത പരിപാടിക്കിടെ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് ഗായകനും നടനും ക്രിക്കറ്റ് താരവുമെല്ലാമായ ഹാർദി സന്ധു.
‘രണ്ടുവർഷം മുമ്പാണ് സംഭവം. ഒരു വിവാഹ പാർട്ടിക്കിടെ വേദിയിൽ പാട്ട് പാടുകയായിരുന്നു താൻ. വേദിക്കു മുന്നിലായി ഒരു സ്ത്രീ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടു. അവർക്ക് ഏകദേശം 45 വയസ്സുണ്ടാകും. വേദിയിൽ വന്ന് നൃത്തം ചെയ്‌തോട്ടെയെന്ന് അവർ പലതവണ ചോദിച്ചെങ്കിലും താനത് നിരസിച്ചു. ഒരാൾക്ക് അങ്ങനെയൊരു അവസരം കൊടുത്താൽ വീണ്ടും അതേ ആവശ്യവുമായി കൂടുതൽ പേർ വരുമെന്നതിനാലാണ് നിരസിച്ചത്. പക്ഷേ, അവരത് കൂട്ടാക്കാതെ വീണ്ടും വീണ്ടും നിർബന്ധിച്ചുകൊണ്ടിരുന്നു. അവസാനം നിവൃത്തിയില്ലാതെ, മനസ്സില്ലാ മനസ്സോടെ തനിക്കു സമ്മതം പറയേണ്ടി വന്നു. അങ്ങനെ ഒരു പാട്ട് തുടങ്ങി അവസാനിക്കുംവരെ ഞങ്ങൾ ഒന്നിച്ചു നൃത്തം ചെയ്തു. ശേഷം, നിങ്ങൾക്കു സന്തോഷമായില്ലേ എന്നു ഞാൻ ചോദിച്ചപ്പോൾ, എന്നെ ഒന്നു കെട്ടിപ്പിടിച്ചോട്ടെ എന്നായി അവരുടെ ചോദ്യം. ഞാൻ സമ്മതവും കൊടുത്തു. പക്ഷേ, എന്നെ കെട്ടിപ്പിടിക്കുന്നതിടയിൽ അവർ എന്റെ ചെവിയിൽ നാവുകൊണ്ട് തൊട്ടു. അനാവശ്യമായ ആ സ്പർശനം എനിക്ക് അരോചകമായി തോന്നി. ഇതേ സമീപനം ഒരു പുരുഷനിൽ നിന്നു തിരിച്ച് സ്ത്രീക്കാണ് നേരിടേണ്ടി വന്നതെങ്കിലോ? എന്തായിരിക്കും പിന്നീട് സംഭവിക്കുകയെന്നു ഞാൻ പറയേണ്ടതില്ലല്ലോ? ഇവിടെ സ്ത്രീകൾക്കെതിരെ മാത്രമല്ല, പുരുഷന്മാർക്കെതിരെയും ഇത്തരം ലൈംഗികാതിക്രമ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന്’ ഹാർദി സന്ധു വെളിപ്പെടുത്തി.
കബീർ ഖാൻ നായകനായ 83 എന്ന ചിത്രത്തിലൂടെയാണ് ഹാർദി സന്ധുവിന്റെ ബോളിവുഡ് അരങ്ങേറ്റം. ഈ മാസം മുതൽ സന്ധുവിന്റെ ആദ്യ അഖിലേന്ത്യാ സംഗീത പര്യടനത്തിന് തുടക്കമാവുകയാണ്. ‘എല്ലാറ്റിനും അതിന്റേതായ സമയമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താൻ. ഇതാണ് ശരിയായ സമയം’ എന്നാണ് സംഗീത പര്യടനത്തേക്കുറിച്ച് ഹാർദി സന്ധു മാധ്യമങ്ങളോട് പ്രതികരിച്ചത്.
2023 November 2Entertainmentsinger hardhi siddusexual assaulttitle_en: singer hardhi sidhu says about the sexual assault from young woman