47-ാം പിറന്നാൾ ആഘോഷിക്കുകയാണ് കുഞ്ചാക്കോ ബോബൻ ഇന്ന്. മലയാള സിനിമയും പ്രേക്ഷകരും പ്രിയ താരത്തിന് ആശംസകൾ അറിയിച്ച് രംഗത്ത് വരുന്നുണ്ട്. നടി മഞ്ജു വാര്യർ ആശംസയറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
‘നിന്റെ വഴിയേ വരുന്നതിൽ എല്ലാ നന്മയും നേരുന്നു’ എന്ന കുറിപ്പിനൊപ്പം ഇരുവരും സൗഹൃദം പങ്കിടുകയാണ് ചിത്രത്തിൽ. കുടുംബമായി ചേർന്ന് സ്ഥിരമായി യാത്രകൾ നടത്തുന്നവരാണ് കുഞ്ചാക്കോ ബോബനും മഞ്ജു വാര്യരും. ഈ യാത്രകളിലെ ചിത്രങ്ങൾ ഇരുവരും പങ്കുവയ്ക്കാറുമുണ്ട്. അതേ കൗതുകത്തോടെ പിറന്നാൾ ചിത്രവും ആഘോഷമാക്കുകയാണ് ആരാധകർ.
‘ചാവേർ’ ആണ് അവസാനം തിയേറ്ററുകളിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രം. കണ്ണൂർ രാഷ്ട്രീയം പ്രമേയമായ ചിത്രം ടിനു പാപ്പച്ചൻ ആണ് സംവിധാനം ചെയ്തത്. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമ തിയേറ്ററുകളിൽ നേടിയത്.