അബുദാബി: പുസ്തക കവർ പ്രകാശനം ചെയ്തു. മലപ്പുറം – പാലക്കാട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ആനക്കര ഗ്രാമത്തെ കുറിച്ച് ജുബൈർ വെള്ളാടത്ത് എഴുതിയ “എന്റെ ആനക്കര – നാൾവഴികൾ നാട്ടുവഴികൾ” എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ കവർ റിലീസ്, അബുദാബി മലയാളി സമാജത്തിൽ സംഘടിപ്പിച്ച ഇടപ്പാളയം ആർപ്പോ 2023ൽ വെച്ച് നടന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കായ് പോരാടിയ സ്വാതന്ത്ര്യ സമരസേനാനികൾ, പ്രമുഖരായ സാഹിത്യകാരന്മാർ, മഹാന്മാരായ പണ്ഡിതന്മാർ, കലാകാരന്മാർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി സമൂഹത്തിനായ് ജീവിതം ഉഴിഞ്ഞു വെച്ച പ്രമുഖ വ്യക്തിത്വങ്ങളേയും നാടിനേയും പുതിയ തലമുറക്ക് പുസ്തകം പരിചയപ്പെടുത്തുന്നു.
ഇടപ്പാളയം അബുദാബി സാരഥികളായ അബ്ദുൽ മജീദ്, മുജീബ് കുണ്ടുറുമ്മൽ, അബ്ദുൽ ഗഫൂർ, അഷ്‌റഫ്, നാസർ, പ്രകാശ് പള്ളിക്കാട്ടിൽ, രാജേഷ്, എഴുത്തുകാരനായ ബഷീർ കെ.വി, പുസ്തക രചയിതാവ് ജുബൈർ വെള്ളാടത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.