മുംബൈ: വയോധികയെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ക്കെട്ടി ജനലിലൂടെ പുറത്തെറിഞ്ഞ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. സുഗ്രബി ഹുസൈന്‍ മുല്ലയെന്ന വയോധികയാണ് കൊല്ലപ്പെട്ടത്. മുഹമ്മദ് ഫായിസ് റഫീഖ് സയ്യിദ് (27) എന്നയാളാണ് പിടിയിലായത്. സെന്‍ട്രല്‍ മുംബൈയിലെ വഡാലയിലാണ് ദാരുണ സംഭവം.
ഒരാഴ്ച മുമ്പാണ് വയോധികയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ പോലീസ് കണ്ടെത്തിയത്. പ്രതിക്ക് ഇവരുടെ വീടുമായി അടുത്ത ബന്ധമുണ്ടായിരുന്നു. വയോധികയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ കണ്ടാണ് കൃത്യം നടത്താന്‍ പ്രതിയെ പ്രേരിപ്പിച്ചത്. സംഭവ ദിവസം വൈകിട്ട് വയോധികയെ തന്റെ വീട്ടിലേക്ക് ചായ കുടിക്കാന്‍ ഇയാള്‍ ക്ഷണിച്ചു വരുത്തി.
എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ അവരുടെ ആഭരണങ്ങള്‍ തട്ടിയെടുക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. എന്നാല്‍, വയോധിക ഇതു എതിര്‍ത്തതോടെ പ്രതി ഇരുമ്പുവടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ചാക്കില്‍ കെട്ടി പുറത്തേക്ക് എറിയുകയായിരുന്നു.
അതിന് ശേഷം തെളിവ് നശിപ്പിക്കാന്‍ മൃതദേഹം ഭാഗികമായി കത്തിച്ച് ചാക്കില്‍ കെട്ടി മൃതദേഹം ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നു. നേരത്തെ സൈറ്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്തിരുന്ന പ്രതിക്ക് തൊഴിലൊന്നുമില്ലായിരുന്നു. വിവാഹിതനായ ഇയാള്‍ക്ക് രണ്ട് മക്കളുമുണ്ട്.