പാലക്കാട്: കൽപ്പാത്തി തേരിൻ്റെ അറ്റകുറ്റപണികൾ മൂന്നാം തലമുറയിലേക്ക് എത്തി നിൽക്കുമ്പോൾ നാലു് പതിറ്റാണ്ടിൻ്റെ പാരമ്പര്യമാണ് മൂന്നാം തലമുറയിലെ പുത്തൂർ നടരാജന് പറയാനുള്ളത്.
മുത്തച്ഛനായി തുടങ്ങിവെച്ച ഈ ജോലി ഒരു പുണ്യ പ്രവർത്തി കൂടിയാണെന്ന ചിന്തയിലാണ് ചെയ്യുന്നതെന്ന് പുത്തൂർ നടരാജൻ പറഞ്ഞു. മുത്തച്ഛൻ കുഞ്ചു ആശാരി, അഛൻ വിശ്വനാഥൻ എന്നിവരാണ് മുൻ തലമുറക്കാർ.
ഓരോ വർഷവും കൽപ്പാത്തി തേര് ഉത്സവം കഴിഞ്ഞാൽ തേര് മൂടിയിടും. പിന്നെ അടുത്ത വർഷമേ തേര് തുറക്കുള്ളൂ. ആ സമയത്ത് ചക്രങ്ങളുടെ ചാഴിയാണിയിൽ ഗ്രീസിടുക, ഇളകിയ നട്ടും ബോൾട്ടും മുറുക്കുക, മരകൊത്തുപണികൾ പരിശോധിച്ച് കേടുപാടുകൾ തീർക്കുക തുടങ്ങിയവയാണ് ചെയ്യുക.
ലോക ശ്രദ്ധയാകർഷിച്ച കൽപ്പാത്തി തേര് ഈ മാസം 14, 15, 16 തിയതികളിലാണ് നടത്തുന്നത്.