അലഹാബാദ്: കൗമാര പ്രണയത്തെ കുറ്റകരമാക്കലല്ല പോക്സോ നിയമത്തിന്റെ ലക്ഷ്യം. പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളെ ലൈംഗിക അതിക്രമത്തില്‍നിന്നു സംരക്ഷിക്കാനാണ് അത് ലക്ഷ്യമിടുന്നതെന്ന് അലഹാബാദ് ഹൈക്കോടതി. 
പോക്സോ കേസില്‍ പ്രതിക്കു ജാമ്യം നല്‍കിക്കൊണ്ടായിരുന്നു് ജസ്റ്റിസ് കൃഷന്‍ പഹാലിന്റെ നിരീക്ഷണം. പോക്സോ നിയമം ഇപ്പോള്‍ ചൂഷണത്തിനുള്ള ഉപകരണമായി മാറി. പരസ്പരം സമ്മതത്തോടെയുള്ള  പ്രണയ ബന്ധങ്ങള്‍ക്കെതിരെ ഇത് ഉപയോഗിക്കപ്പെടുകയാണെന്ന് കോടതി നിരീക്ഷിച്ചു. 
ഇത്തരമൊരു കേസില്‍ പെണ്‍കുട്ടിയുടെ മൊഴി കണക്കിലെടുക്കാതിരിക്കുന്നത് നീതിയുടെ തെറ്റായ പ്രയോഗമാവുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ കേസും അതിന്റെ മെറിറ്റില്‍ വേണം പരിഗണിക്കാന്‍. പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നെന്ന മൊഴി ഈ കേസില്‍ അവഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
 

By admin

Leave a Reply

Your email address will not be published. Required fields are marked *