കാസര്‍കോഡ്: കോളജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും മൊബൈല്‍ ഫേണില്‍ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവിന് കോടതി രണ്ടു വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
കുമ്പള കോയിപ്പാപ്പാടിയിലെ സി. സാഗറി(34)നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം തടവ് അനുഭവിക്കണം. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടുവര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും 20 ദിവസം തടവും 500 രൂപ പിഴയടയ്ക്കാനുമാണ് ശിക്ഷ.
കുമ്പള പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന കോളജ് വിദ്യാര്‍ത്ഥിനിയെ സാഗര്‍ 2018 ജൂണ്‍ 15നും സെപ്റ്റംബര്‍ 29നും മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് കേസെടുത്തത്. അന്നത്തെ കുമ്പള എസ്.ഐ എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.