കണ്ണൂര്‍: നവ കേരള സദസ്സിനോട് അനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന്റെ നേതൃത്വത്തിൽ കണ്ണൂർ കൃഷിഭവന്റെ സഹകരണത്തോടെ ചെയ്യുന്ന പച്ചക്കറി നടീലിന്റെ ഉദ്ഘാടനം കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡന്റ്‌ രാമചന്ദ്രൻ കടന്നപ്പള്ളി എംഎല്‍എ നിർവഹിച്ചു.

യോഗത്തിൽ നവ കേരള സദസ്സ് കണ്ണൂർ മുൻസിപ്പൽ സോണൽ ജനറൽ കൺവീനർ വി രജിതയുടെ അധ്യക്ഷതയിൽ കൃഷി ഓഫീസർ കെ വി ശിവപ്രസാദ്, വില്ലേജ് ഓഫീസർ മുനീർ, മുൻ കൗൺസിലർ ഈ ബീന, എം ഉണ്ണികൃഷ്ണൻ, ഈ രമേശൻ, അഷ്റഫ് പിലാത്തറ, ഹരിദാസ്, യുവജന കമ്മീഷൻ ജില്ലാ കോഡിനേറ്റർമാരായ ഡി നിമിഷ, പി പി രൺദീപ്, കണ്ണൂർ ഫാം ക്ലബ്ബ് പ്രസിഡണ്ട് ജനാർദ്ദനൻ, കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം റെനീഷ് മാത്യു, യുവജന കമ്മീഷൻ ജില്ലാ കോഡിനേറ്റർ വൈഷ്ണവ് മഹേന്ദ്രൻ എന്നിവർ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *