തിരുവനന്തപുരം: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ആദ്യ ദിനത്തിൽ മുജീബ് ജൈഹൂൻ രചിച്ച ‘മന്ത്ര ഓഫ് ദി ഒപ്രസ്ഡ്’ (Mantra of the Oppressed) എന്ന ഗ്രന്ഥം പ്രമുഖ എഴുത്തുകാരി തനൂജ എസ് ഭട്ടതിരി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയക്ക് നല്‍കി പ്രകാശനം ചെയ്തു.
ഡോ. എം കെ മുനീര്‍ എംഎൽഎ, എഴുത്തുകാരന്‍ മുജീബ് ജൈഹൂൻ എന്നിവർ ആശംസകള്‍ നേര്‍ന്നു. ഒലിവ് ബുക്സ് എഡിറ്റർ മുഹ്സിന്‍ സ്വാഗതം പറഞ്ഞു.