കൊച്ചി – വിദ്വേഷ പ്രചാരണത്തിന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്. എറണാകുളം സെൻട്രൽ പോലീസാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. കോൺഗ്രസ് നേതാവ് പി സരിന്റെ പരാതിയിലാണ് പോലീസ് നടപടി.
 സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പർധയുണ്ടാക്കാൻ  ശ്രമിക്കുക അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എഫ്.ഐ.ആർ. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശത്തിനെതിരെ രണ്ടാമത്തെ കേസാണിത്. നേരത്തെ സൈബർ സെൽ എസ്.ഐ, കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർക്ക് നൽകിയ പരാതിയിലും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.
 
2023 November 2IndiaMinister Rajeev Chandra shekarcase againtitle_en: Case again against Union Minister Rajiv Chandrasekhar

By admin

Leave a Reply

Your email address will not be published. Required fields are marked *