പൂനെ – ന്യൂസിലാന്റിനെ 190 റണ്‍സിന് തകര്‍ത്ത് ദക്ഷിണാഫ്രിക്ക ലോകകപ്പ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്ക് ഏഴ് കളിയിലും ഇന്ത്യക്ക് ആറു കളിയിലും 12 പോയന്റുണ്ട്. രണ്ടു ടീമുകളും സെമിഫൈനല്‍ ഏതാണ്ടുറപ്പാക്കി. അവശേഷിച്ച സെമി സ്ഥാനങ്ങള്‍ക്ക് ഓസ്‌ട്രേലിയയും (ആറു കളിയില്‍ എട്ട്) ന്യൂസിലാന്റും (ഏഴ് കളിയില്‍ എട്ട്) പാക്കിസ്ഥാനും (ഏഴ് കളിയില്‍ ആറ്), അഫ്ഗാനിസ്ഥാനും (ആറ് കളിയില്‍ ആറ്) തമ്മിലാണ്. ബാക്കി ടീമുകളുടെ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു.
നാലു വിക്കറ്റെടുത്ത കേശവ് മഹാരാജാണ് (9-0-46-4) ന്യസിലാന്റിനെ 35.3 ഓവറില്‍ 167 റണ്‍സിന് എറിഞ്ഞിടാന്‍ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. 110 റണ്‍സിന് എട്ടു വിക്കറ്റ് നഷ്ടപ്പെട്ട ന്യൂസിലാന്റിനെ ആറാമനായി വന്ന ഗ്ലെന്റ് ഫിലിപ്‌സാണ് (50 പന്തില്‍ 60) വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. ഗ്ലെന്നിനെ കൂടാതെ രണ്ടക്കം കണ്ടത് ഓപണര്‍ വില്‍ യംഗും (37 പന്തില്‍ 33) ഡാരില്‍ മിച്ചലും (30 പന്തില്‍ 24) മാത്രം. മാര്‍ക്കൊ യാന്‍സനും (8-1-31-3) ജെറാള്‍ഡ് കീറ്റ്‌സിയും (6.3-0-41-2) അഞ്ചു വിക്കറ്റ് പങ്കുവെച്ചു.
2023 November 1Kalikkalamtitle_en: South Africa hammer New Zealand by 190 runs at Cricket World Cup