തൃശൂര്‍: ഞാനും ഒരു പൗരന്‍. വഴിതടഞ്ഞാല്‍ തനിക്കും കേസ് കൊടുക്കാമെന്ന് മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി. തൃശൂരില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. 
” വഴി നിഷേധിക്കരുത്. ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാന്‍ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ?” എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസില്‍ മാധ്യമ പ്രവര്‍ത്തകയുടെ മൊഴി  കോഴിക്കോട് നടക്കാവ് പോലീസ് രേഖപ്പെടുത്തിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷം സുരേഷ് ഗോപിയ്ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കും.

By admin

Leave a Reply

Your email address will not be published. Required fields are marked *