പാലാ: പ്രതിസന്ധിയിലായ വലവൂർ സർവ്വീസ്സ് സഹകരണ ബാങ്കിലെ സഹകാരികളുടെ നിക്ഷേപത്തിന് സർക്കാർ ഗ്യാരന്റി ഉറപ്പുവരുത്തണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ: ഫിൽസൻ മാത്യൂസ് ആവശ്യപ്പെട്ടു. 
ഭരണ സമിതിയുടെ അധികാര ദുർവിനിയോഗവും സ്വജന പക്ഷ പാതവുമാണ് ബാങ്കിന്റെ ഇന്നത്തെ പ്രതിസന്ധിക്ക് കാരണമെന്നും ഈ ഭരണസമിതി അധികാരത്തിൽ തുടർന്നാൽ സഹകാരികളുടെ നില പരിതാപകരമാകുമെന്നും ഫിൽസൻ മാത്യൂസ് കൂട്ടി ചേർത്തു.

വലവൂർ സർവ്വീസ്സ് സഹകരണ ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി ബാങ്ക് ഹെഡ് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
സംരക്ഷണ സമിതി പ്രസിഡന്റ് ടോമി കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രസാദ് ഉരുളികുന്നം, അഡ്വ: അലക്സാണ്ടർ ആണ്ടുകുന്നേൽ, എ.എസ് കുഴി കുളം, ജോർജ്ജ് ഫ്രാൻസീസ് പൂവേലിൽ, ജയിംസ് ചട നാകുഴി എന്നിവർ പ്രസംഗിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *